കൊളച്ചേരി ഗ്രാമപഞ്ചായത്ത്- 3, 14, 18 വാർഡുകളിൽ തൂഫാൻ സ്പെഷ്യൽ ഗ്രാമസഭ നടത്തി ലഹരിക്കെതിരായ ബോധവൽക്കരണവും ജനപങ്കാളിത്തവും ലക്ഷ്യമിട്ട് ഗ്രാമസഭ
September 28, 2026
കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 3 പന്ന്യങ്കണ്ടി, 14 ചേലേരി സെൻട്രൽ, 18 പാട്ടയം എന്നിവിടങ്ങളിൽ തൂഫാൻ സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു.
വാർഡ് 3 ലെ ഗ്രാമസഭയിൽ വാർഡ് മെമ്പർ സുമയ്യ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് 14 ചേലേരി സെൻട്രലിൽ വാർഡ് മെമ്പർ ശ്രീമതി ഗീത വി.വി അദ്ധ്യക്ഷയായി. ഓപ്പറേഷൻ തൂഫാൻ സംബന്ധിച്ച ലഹരിബോധവത്ക്കരണ ക്ലാസ് മയ്യിൽ പോലീസ് ശ്രീ. ബബേഷ് ന്റെ നേതൃത്വത്തിൽ നടന്നു.
18-ാം വാർഡിൽ വാർഡ് മെമ്പർ റിസ്വാന പി. പി.യുടെ അധ്യക്ഷതയിൽ നടന്ന ഗ്രാമസഭ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വത്സൻ ഉദ്ഘാടനം ചെയ്തു.
തൂഫാൻ പദ്ധതിയുടെ ലക്ഷ്യങ്ങളും ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ പങ്കാളിത്തവും സംബന്ധിച്ച് ഹാഷിം മാസ്റ്റർ വിശദമായ ക്ലാസ് നടത്തി.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവാക്കളെയും കുട്ടികളെയും ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഇടപെടലിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ ഗ്രാമസഭയിൽ പങ്കെടുത്തു. ലഹരിക്കെതിരായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള വിവിധ നിർദേശങ്ങളും ഗ്രാമസഭയിൽ ഉയർന്നു.