എടക്കാട് ബ്ലോക്ക് പഞ്ചായത്ത്- വായനോത്സവം 2026- വായിച്ചു വളരാം !!!!!!! ഒപ്പം ലോകകപ്പ് ആവേശത്തിൽ പങ്കുചേരാം കൊളച്ചേരി ഗ്രാമപഞ്ചായത്ത് തല ലോകകപ്പ് ക്വിസ്- അറിവിന്റെ ഷൂട്ടൗട്ട് - ജൂൺ 25 ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ !!!!
പുരസ്‌കാരങ്ങളും, പദവികളും
  • 2005 - 10: നിർമ്മൽ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്നും പ്രസിഡണ്ട് ഒ. അബ്ദുൽ ഖാദർ ഏറ്റുവാങ്ങി.

  • 2010 - 15: ഈ കാലയളവിൽ 2 തവണ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി, തരിശുരഹിത പഞ്ചായത്ത് പദവി, ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് ജില്ലാതല പദവി, സമ്പൂർണ്ണ പെൻഷൻ ഗ്രാമപദവി, മണ്ണ് ജലസംരക്ഷണ പ്രവർത്തനത്തിന് ജില്ലാ ദുരന്തനിവാരണ സമിതി പുരസ്‌കാരം എന്നിവ പ്രസിഡണ്ട് കെ. കെ. മുസ്തഫ ഏറ്റുവാങ്ങി.

  • ഇതേ കാലഘട്ടത്തിൽ ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനത്തിന് ജില്ലാതലത്തിലും, കുടുംബശ്രീ മികച്ച സി.ഡി.എസ്.ന് സംസ്ഥാനതലത്തിലും അംഗീകാരം ലഭ്യമായി.

  • 2015 - 2020: ISO അംഗീകാരവും, ശുചിത്വപദവിയും പ്രസിഡണ്ട് കെ. താഹിറ ഏറ്റുവാങ്ങി.

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷവേളയിൽ അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങളാണ് നമ്മുടെ പഞ്ചായത്തിലുണ്ടായിട്ടുള്ളത്. കക്ഷിരാഷ്ട്രീയ, മത, ജാതി ചിന്തകൾക്കതീതമായി മുൻ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, മറ്റു എല്ലാ രാഷ്ട്രീയ, സാമൂഹിക വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തകരും ഒത്തൊരുമിച്ചതിന്റെ ഫലമായാണ് ഈ നേട്ടം കൊളച്ചേരി ഗ്രാമപഞ്ചായത്തിന് കരഗതമായത്.