കേരളോത്സവം

കേരളോത്സവം 2026

*🔰കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു.*

 

*🏅എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരള ഉത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.*


*🛡️കേരളോത്സവം* 
യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന്‌ അവസരമൊരുക്കുക, അവരില്‍ സാഹോദര്യവും സഹകരണബോധവും സഹവര്‍ത്തിത്വവും വളര്‍ത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കേരളോത്സവം സംഘടിപ്പിച്ചു വരുന്നത്‌. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ്‌ കേരളോത്സവം നടത്തുന്നത്‌. കേരളോത്സവം, കേരളീയ യുവതയുടെ ഏറ്റവും വലിയ കലാ-കായിക-സാംസ്‌കാരിക സംഗമവേദി എന്ന നിലയില്‍ ജനശ്രദ്ധ നേടിക്കഴിഞ്ഞു. സംസ്ഥാനതലത്തില്‍ വിജയികളായവരെ ദേശീയ യുവോത്സവത്തിലെ മത്സര ഇനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനും, ദേശീയ തലത്തില്‍ മികച്ച വിജയം കൈവരിക്കുന്നതിനും കഴിഞ്ഞ വര്‍ഷങ്ങളില്‍ സാധിച്ചിട്ടുണ്ട്‌.
കൂടുതല്‍ മികവോടെ 2026 ലെ കേരളോത്സവം സംഘടിപ്പിക്കപ്പെടുന്നതിനും യൂത്ത്‌ ക്ലബ്ബുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടുന്ന ക്ലബ്ബുകള്‍ക്ക്‌ വിവിധ തലങ്ങളിലായി ക്യാഷ്‌ അവാര്‍ഡ്‌ നല്‍കുന്നതാണ്‌. ചിട്ടയോടെയും സമയബന്ധിതമായും കേരളോത്സവ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ക്ലബ് രജിസ്ട്രേഷനും മത്സരാർത്ഥികളുടെ രജിസ്ട്രേഷനും ഇപ്പോൾ നടത്താവുന്നതാണ്. ഇവിടെ ക്ലിക്ക് ചെയ്യുക

Keralotsavam2026