കൊളച്ചേരി പാടി തീർത്ഥം

കണ്ണൂർ ജില്ലയിലെ കൊളച്ചേരി പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സാണ് പാടി തീർത്ഥം. ഗ്രാമത്തിന് ആവശ്യമായ ജീവജലം നല്‍കിവരുന്ന പാടീതീര്‍ത്ഥത്തിന്റെ ചുറ്റുമുളള 11 ഏക്കറോളം നീണ്ടുകിടക്കുന്ന പ്രദേശം ഒരു കാലത്ത് വനമേഖലയായിരുന്നു. ചെറിയ ചെറിയ നീരുറവകളും തണ്ണീര്‍ത്തടവും അരുവിയും ഇവിടെ ഉണ്ടായിരുന്നു. ഇവിടെ നിന്നും ആരംഭിക്കുന്ന കോളച്ചേരി തോടിലെ ജലം ഉപയോഗിച്ചാണ് ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന കൊളച്ചേരി വയലില്‍ മൂന്ന്‌വിള കൃഷി നടത്തുന്നത്......
 

Paditheertham