എടക്കാട് ബ്ലോക്ക് പഞ്ചായത്ത്- വായനോത്സവം 2026- വായിച്ചു വളരാം !!!!!!! ഒപ്പം ലോകകപ്പ് ആവേശത്തിൽ പങ്കുചേരാം കൊളച്ചേരി ഗ്രാമപഞ്ചായത്ത് തല ലോകകപ്പ് ക്വിസ്- അറിവിന്റെ ഷൂട്ടൗട്ട് - ജൂൺ 25 ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ !!!!
കാഴ്ചപ്പാടും ദൌത്യവും

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ് നമ്മൾ. കഴിഞ്ഞ നാല് വർഷങ്ങളിൽ നമ്മൾ കോവിഡ് മഹാമാരി, പ്രളയങ്ങൾ തുടങ്ങി ഒട്ടനവധി - ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിച്ചാണ് കടന്ന് വന്നത്. ഈ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം - ഗ്രാമ പഞ്ചായത്തിന്റെ കൂടെ നിന്ന എല്ലാവരെയും അഭിനന്ദിക്കുന്നു.
ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന ഏറ്റവും വലിയ വിപത്ത് നല്ല ശുദ്ധമായ ധാന്യ വിളകളുടെയും പച്ചക്കറികളുടെയും അഭാവവും അവയുടെ അതിതീവ്യമായ വിലക്കയറ്റവുാമാണ്. അതിനെ തരണം ചെയ്യുന്നതിന് വേണ്ടി കാർഷിക മേഖലയുടെ ഉന്നമനത്തിന് ഊന്നൽ നൽകികൊണ്ടുള്ള പദ്ധതികൾ 2026-27 സാമ്പത്തിക വർഷത്തിൽ ആസൂത്രണം ചെയ്യേണ്ടതായിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കു അതിലേക്കായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതി ലേക്കായി പദ്ധതികൾ രൂപീകരിച്ചിട്ടുണ്ട്.
മൃഗ സംരക്ഷണ മേഖലയിൽ നിരവധി പദ്ധതികൾ പ്രതിവർഷം നടപ്പിലാക്കുന്നുണ്ട്. എങ്കിലും ആയത് ഈ മേഖലയുടെ പൂർത്തികരണത്തിന് എത്തിക്കുന്നതിന് കഴിഞ്ഞിട്ടില്ല. ആയതിനാൽ തന്നെ ഈ മേഖലയെ ആശ്രയിക്കുന്നവർക്കായി കറവ പശു, പെണ്ണാട്, പോത്ത് കുട്ടി, മുട്ടക്കോഴി കൾ എന്നിവയുടെ വിതരണം ഉൾപ്പെടെ പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്.
മത്സ്യകൃഷി മേഖലയിലും ഉൾനാടൻ മത്സ്യ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിലേക്കായി വള്ളവും വലയും സ്കൂട്ടറും നൽകുന്നതിനും അവരുടെ മക്കളുടെ പഠനത്തിന് സഹായിക്കുന്നതിലേക്കായി പഠിക്കുന്ന കുട്ടികൾക്കായി ഫർണ്ണിച്ചർ നൽകുന്നതിനായും പദ്ധതി രൂപീകരിച്ചിട്ടുണ്ട്.
സ്ത്രീകളുടെ ഉന്നമനത്തിനും സ്വയം പര്യാപ്തതയും പഞ്ചായത്തിന്റെ പ്രധാന അജണ്ടകളിൽ ഒന്നാണ്. ആയതിലേക്ക് കുടുംബശ്രീയുടെ സഹായത്തോടെയും പഞ്ചായത്തിന്റേതായും പദ്ധതി കൾ ഏറ്റെടുത്തിട്ടുണ്ട്.
ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നല്ല രീതിയിലുള്ള ഇടപെടൽ നടത്തു ന്നതിന് ഗ്രാമ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. പഞ്ചായത്തിലെ രണ്ട് എഫ്.എച്ച്.സികളിൽ ലാബ് ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലും ഗ്രാമപഞ്ചയാത്ത് അതീവശ്രദ്ധ ചെലുത്തുന്നുണ്ട്. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും കായികശേഷി വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന പദ്ധതികൾ ആവിശ്ക്കരിച്ചിട്ടുണ്ട്.
ദാരിദ്യ ലഘൂകരണ മേഖലയിൽ ഉണ്ടായിരുന്ന മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് സാധി ച്ചിട്ടില്ലെങ്കിലും പരമാവധി പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. ആവാസ മേഖലയിലുള്ള പ്ര ശ്നങ്ങൾ പരിഹരിക്കുന്നതിലേക്കായി ലൈഫ് ഭവന പദ്ധതി, ഭവന പുനരുദ്ധാരണം തുടങ്ങിയ പദ്ധതികൾ രൂപീകരിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിന് അതിദാരിദ്യ മുക്ത പഞ്ചായത്തായി പ്രഖ്യാപി ക്കുന്നതിനു് നമുക്ക് സാധിച്ചത് എടുത്ത് പറയേണ്ട കാര്യമാണ്. ജനങ്ങൾക്ക് ഏറ്റവും അത്യാവശ്യ ഘടകമാണ് കുടിവെള്ളം. ജലജീവൻ മിഷന്റെ സഹായത്തോ ടെ പഞ്ചായത്തിലെ ഏകദേശം എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനും വിവിധ കുടി വെള്ള പദ്ധതികൾ പുനരുദ്ധാരണം നടത്തി പ്രവർത്തനക്ഷമമാക്കുന്നതിനും സാധിച്ചിട്ടുണ്ട്.
കുട്ടികൾ വയോജനങ്ങൾ ഭിന്നശേഷിക്കാർ എന്നീ വിഭാഗക്കാരുടെ ഉന്നമനത്തിനും അവരെ സഹായിക്കുന്നതിനുമായി വിവിധ പദ്ധതികൾ രൂപീകരിച്ചിട്ടുണ്ട് ഗ്രാമപഞ്ചായത്തിലെ പട്ടിക ജാതി വിഭാഗത്തിന്റെ പഠിക്കുന്ന മക്കളുടെ സഹായത്തിനും അവരുടെ ക്ഷേമത്തിനുമായി സ്കോളർഷി പ്പ് വിതരണം, പഠനമുറി, പഠനോപകരണ വിതരണം എന്നീ പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്. ഗ്രാമപ ഞ്ചായത്തിലെ ഗതാഗതം സുഗമമാക്കുന്നതിലേക്കായി ഏറ്റെടുത്ത പദ്ധതികൾ എല്ലാം തന്നെ ചെ യ്തു പൂർത്തീകരിക്കുന്നതിനും ആയതിലൂടെ ജനങ്ങളുടെ ഈ മേഘലയിലെ പ്രശ്നങ്ങൾ പരിഹ രിക്കുന്നതിനും ഗ്രാമ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്, ബാക്കിയുള്ള റോഡുകൾ സഞ്ചാരാരോഗ്യമാ ക്കുന്നതിനുള്ള പദ്ധതികൾ ഈ വർഷം ഏറ്റെടുത്തിറ്റുണ്ട് ഗ്രാമപഞ്ചായത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി ഇത്രയും പ്രവർത്തനം നടത്തിയിട്ടുണ്ടെങ്കിലും ആയത് പൂർണ്ണമാ യി എന്ന് വിശ്വസിക്കുന്നില്ല ബാക്കി നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കായുള്ള പ്രവ ർത്തനം നടത്തുന്നതിന് ഗ്രമപഞ്ചായത്ത് വരും വർഷങ്ങളിൽ പ്രവർത്തികൾ ഏറ്റെടുത്ത് പൂർത്തി കരിക്കുന്നതിന് ശ്രമിക്കുന്നതാണ്